cpi

പാറശാല: കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ കാരോട് പഞ്ചായത്തിൽ ചെന്നിയോട് തമ്പുരാൻ കാവിന് സമീപം മരച്ചീനി കൃഷിക്ക് തുടക്കമായി. സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറയൻമുട്ടം രാജന്റെ രണ്ട് ഏക്കർ പുരയിടത്തിൽ ആരംഭിച്ച മരച്ചീനി കൃഷിയുടെ ഉദ്ഘാടനം ഡോ. എസ്.ശശിധരൻ നിർവഹിച്ചു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടേറിയറ്റംഗം എൽ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.ശശികുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രിക, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജയാറാണി,കാണകുളം ആർ.ബൈജു,പി.ജി.സുരേഷ്,എൽ.മധു,പ്രശാന്ത്,അലക്സ് എന്നിവർ പങ്കെടുത്തു.