02

പോത്തൻകോട്: കഴിഞ്ഞ ദിവസം പെയ്‌ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. ശ്രീനാരായണപുരം എസ്.എസ്. ഭവനിൽ ശശികുമാറിന്റെ വീടാണ് ഭാഗികമായി തകർന്നത്. കോൺക്രീറ്റ് മേൽക്കൂര ഇളകി വീണ് അടുക്കള, കിടപ്പുമുറി, ഹാൾ എന്നിവയാണ് തകർന്നത്. വീടിന് മുകളിലിട്ടിരുന്ന ഷീറ്റ് റൂഫും തകർന്നു. ടി.വി.ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കേടായി. ഇലക്ട്രിക് വയറിംഗ് പൂർണമായി കത്തി നശിച്ചു. ആർക്കും പരിക്കില്ല.