തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും. രാവിലെ 9 മുതൽ രാത്രി 7 വരെയുള്ള സമയത്ത് ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സൽ വാങ്ങാം. ഷാപ്പിൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ഒരു സമയം ക്യൂവിൽ അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കാവൂ എന്നും നിദേശമുണ്ട്. 3590 കള്ളുഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.