തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്ക് ലംഘച്ചതിന് ഇന്നലെ 76 പേർക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാ‌ർ ഉപാദ്ധ്യായ പറഞ്ഞു. അനാവശ്യ യാത്ര നടത്തിയതിന് 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത 153 പേർക്കെതിരെയും പെറ്റി കേസുകളും എടുത്തിട്ടുണ്ട്. ഇവർക്ക് പൊലീസ് സൗജന്യമായി മാസ്‌കുകൾ വിതരണം
ചെയ്തു. നാട്ടിലേക്ക് മടങ്ങി പോകാൻ യാത്രാസൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം
അന്യസംസ്ഥാന തൊഴിലാളികൾ ഒത്തുകൂടി പൊലീസുമായി സംഘർഷം ഉണ്ടായ സാഹചര്യത്തിൽ വിവിധ സ്റ്റേഷൻ പരിധികളിലുള്ള ലേബർ ക്യാമ്പുകളിൽ പൊലീസ് സന്ദർശനം നടത്തി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാസൗകര്യം ഏർപ്പെടുത്താൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെ പറ്റി അവർക്ക് ബോധവത്കരണവും നൽകി.