കോവളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ച് എ.ഐ.ടി.യു.സി മുക്കോല, ഊക്കോട്, ചപ്പാത്ത് എന്നിവിടങ്ങളിൽ പ്രതിക്ഷേധം സംഘടിപ്പിച്ചു. തൊഴിൽ സമയം 12 മണിക്കൂറാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, പൊതുവിതരണം ശക്തമാക്കി എല്ലാവർക്കും റേഷൻ വിതരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിക്ഷേധം. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി കാഞ്ഞിരം ഗോപാലകൃഷ്ണൻ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വെങ്ങാനൂർ സിന്ധുരാജൻ, വെങ്ങാനൂർ സുധീർ എന്നിവർ പങ്കെടുത്തു.