bus-

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാനുള്ള കോൺഗ്രസ് പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് 25 യാത്രക്കാരുമായി ഇന്നലെ രാത്രി 8ന് ബംഗളൂരു ഗാന്ധി നഗറിലെ കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു.

കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഫ്ലാഗ് ഒാഫ് ചെയ്തു. കേരള പി.സി.സിയുടെ അഭ്യർത്ഥനപ്രകാരമാണ് മലയാളികളെ നാട്ടിലെത്തിക്കാൻ കർണാടക പി.സി.സി സൗകര്യമൊരുക്കിയത്. സാമൂഹ്യഅകലം പാലിച്ചാണ് യാത്രക്കാരെ ബസിൽ പ്രവേശിപ്പിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും പാസുള്ളവർക്കാണ് യാത്രാനുമതി. കെ.എസ്.ആർ.ടി.സി ബസ് അയയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന സംസ്ഥാന സർക്കാർ തള്ളിയതിനെത്തുടർന്നാണ് കെ.പി.സി.സിയുടെ നേതൃത്വത്തിൽ മലയാളികളെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. നാട്ടിലേക്ക് വരാനാഗ്രഹിക്കുന്നവർ എൻ.എ.ഹാരിസ് എം.എൽ.എയുടെ 969696 9232 എന്ന മൊബൈൽ നമ്പരിലോ infomlanaharis@gmail.com എന്ന ഇ- മെയിലിലോ ബന്ധപ്പെടണം.