കിളിമാനൂർ: കുറവൻകുഴി ജംഗ്ഷനിൽ പിക് അപ് വാനും കാറും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു.കാർ യാത്രികനായ ചടയമംഗലം അൻസി മൻസിലിൽ അനസിനും വാൻ ഡ്രൈവർ കിളിമാനൂർ മോഹനത്തിൽ മോനിഷിനുമാണ് പരിക്കേറ്റത്. ഇരുവരെയും ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.അനസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മോനിഷിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലമേൽ ഭാഗത്ത് നിന്നു വന്ന വാനും കിളിമാനൂരിൽ നിന്നു പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു.