റിയാദ്: സൗദിയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തിൽ കുഞ്ഞപ്പൻ ബെന്നി (53), തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പള്ളി ബാലൻ ഭാസി (60) എന്നിവരാണ് മരിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി..