pic

വയനാട്: വയനാട്ടിൽ റിവേഴ്‌സ് നിരീക്ഷണ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റിവേഴ്‌സ് നിരീക്ഷണ സംവിധാനം തുടങ്ങുന്നത്. 60 വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവര്‍, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്ന എല്ലാ പ്രായത്തിലും ഉള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്‌സ് നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് വൈറസിനെ തടയുന്നതിനായാണ് റിവേഴ്‌സ് നിരീക്ഷണം സജ്ജമാക്കുന്നത്.