de

ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. നിലമ്പൂർ സ്വദേശി സുദേവൻ ദാമോദരൻ, എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പൻ ബെന്നി,കിളിമാനൂർ പാപ്പാല സ്വദേശി ഹസൻ അബ്ദുൾ റഷീദ് എന്നിവിരാണ് മരിച്ചത്. ഹസൻ അബ്ദുൾ റഷീദ് ഷാർജയിലാണ് മരിച്ചത്.മറ്റുള്ളവർ ദമാമിലും. ഇതോടെ 61 മലയാളികളടക്കം ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി.
കടുത്ത ന്യൂമോണിയയെത്തുടർന്നാണ് സുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കടുത്തോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാമിലെ മാൻപവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 12 വർഷമായി പ്രവാസിയാണ്. അച്ഛൻ: ദാമോദരൻ, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്.


ദമാം മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞപ്പൻ ബെന്നി മരിച്ചത്. ഇദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ദമ്മാമിലെ പ്രമുഖ പൈപ്പ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകൾ മേബിൽ.