പാറശാല: നെയ്യാറ്റിൻകരയിലെ വിവിധ കേന്ദ്രങ്ങളിൽ വാറ്റും വിൽപ്പനയും സജീവമായി. ഇന്നലെ നെയ്യാറ്റിൻകര എക്‌സൈസ് നടത്തിയ റെയ്‌ഡിൽ അരുവിപ്പുറം പണ്ടാരത്തോട്ടത്ത് മോഹനന്റെ പറമ്പിൽ നിന്നും 5 പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 100ലിറ്റർ കോട കണ്ടെത്തി. സി.ഐ.ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഖന്ന, അഖിൽ എന്നിവർ പങ്കെടുത്തു.