sus

ബംഗളൂരു: നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട കുടിയേറ്റ തൊഴിലാളികളെ തൊഴിച്ചവശനാക്കിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ബംഗളൂരുവിന് സമീപം കെ.ജി ഹള്ളി സ്‌റ്റേഷനിലെ എ.എസ്.ഐ രാജാ സാഹെബിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഡുചെയ്തത്.


സ്വന്തം നാടുകളിലേക്ക്‌ മടങ്ങിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പൊലീസ് സ്റ്റേഷനുമുന്നിലെത്തിയത്. സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പുലഭിക്കാതെ പിരിഞ്ഞുപോകില്ലെന്നും അവർ പറഞ്ഞു. ഇതോടെ രാജാ സാഹെബ് തൊഴിലാളികളെ പിന്തിരിപ്പിക്കാനായി എത്തി. ആദ്യം അനുനയത്തിൽ തൊഴിലാളികളെ മടക്കി അടക്കാൻശ്രമിച്ചെങ്കിലും അവർ പിന്മാറാൻ കൂട്ടാക്കിയില്ല.ഇതോടെ രാജാ സാഹെബിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തൊഴിലാളികളെ കൈകാര്യം ചെയ്യുകയുമായിരുന്നു.