മാനന്തവാടി: മകളെയും കൂട്ടുകാരിയെയും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛന് ക്രൂരമർദ്ദനം.മാനന്തവാടി മുതിരേരിയിലാണ് സംഭവം.അടിയേറ്റ് മുൻവശത്തെ പല്ലുകൾ ഇളകിപ്പാേയിട്ടുണ്ട്. നാല് സി.പി.എം പ്രവർത്തകർ ചേർന്നാണ് മർദ്ദിച്ചതെന്നും അവരെ അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം എന്നും ആക്ഷേപം ഉയരുന്നുണ്ട്.
പെൺകുട്ടിയെയും കൂട്ടുകാരിയെയും പട്ടാപ്പകലാണ് അപമാനിക്കാൻ ശ്രമിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിറങ്ങിയപ്പോൾ മൊബൈൽ കാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചോദ്യം ചെയ്തപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ പൊലീസിനോട് കർശന നടപടി സ്വീകരിക്കാൻ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.