ajay

മുസാഫർപൂർ: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിനെതിരെ വിവാദപരാമർശവുമായി ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം.പി അജയ് നിഷാദ്. കൊവിഡ് വ്യാപിച്ചതിന്റെ പേരിൽ തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ ഭീകരവാദികളായി കണക്കാക്കണമെന്നാണ് അജയ് നിഷാദ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


രാജ്യം നേരിടുന്ന ഈ അവസ്ഥയ്ക്ക് കാരണം തബ്ലീഗ് സമ്മേളനമാണെന്നും അജയ് നിഷാദ് ആരോപിച്ചു.

മദ്രസകൾ നൽകുന്ന വിദ്യാഭ്യാസം ഭാഗികമായതിനാലാണ് അവർ കാര്യങ്ങളെ ഇത്ര ഗുരുതരാവസ്ഥയിൽ എത്തിച്ചതെന്നും മദ്രസകളിൽ നിഷ്കളങ്കരായ കുട്ടികൾക്ക് തെറ്റായ രീതിയിലുള്ള വിദ്യാഭ്യാസമാണ് നൽകുന്നതെന്നും എം.പി പറഞ്ഞു.സ്വന്തം മണ്ഡലമായ മുസാഫർപൂരിൽ നിന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദപരാമർശവുമായി എം.പി രംഗത്തെത്തിയത്.