നുർ സുൽത്താൻ: കസഖിസ്ഥാനിൽ 40 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. മെഡിക്കൽ വിദ്യാര്‍ത്ഥികളാണ് ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയത്. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ വേണമെന്നും. എംബസിയിൽ നിന്ന് അറിയിപ്പൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കസഖിസ്ഥാൻ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.
കൊവിഡ് പ്രതിസന്ധി കനത്തപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയതോടെ ഇത് നടന്നില്ല. ഇവിടെ നരക ജീവിതമാണെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം രാജസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ വിവിധ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് മടങ്ങിയ കാര്യം വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.