ദുബായ്: ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ കുന്ദംകുളം സ്വദേശി അശോക് കുമാറാണ് മരിച്ചത്. 53 വയസായിരുന്നു. ദീർഘകാലായി ദുബായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അശോക്‌കുമാർ. നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുക്കാനായി ഇരിക്കെയാണ് അശോക് കുമാർ മരണത്തിന് കീഴടങ്ങിയത്.