air-india-

ന്യൂഡൽഹി: ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ എയർഇന്ത്യയുടെ ഡൽഹി ഓഫീസ് താൽക്കാലികമായി അടച്ചു. ഈ ജീവനക്കാരനുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഓഫീസിനുള്ളിൽ അണുനശീകരണത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്

അതസമയം ഡൽഹിയിൽ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്.രാജ്യത്ത് രോഗം കൂടുതൽ വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി.ഇവിടെ ആരോഗ്യപ്രവർത്തരിലുൾപ്പെടെയാണ് രോഗം വ്യാപിക്കുന്നത്.