arogya-setu

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിനുകളിലെ യാത്രയ്ക്ക്‌ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണെന്ന് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ സഹിതമാണ് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.