covid-russia

മോസ്‌കോ: കൊവിഡ് റഷ്യയെ ഞെട്ടിച്ചുകൊണ്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,656 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ് 2,21,344 ആയി ഉയർന്നു. രണ്ടായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. സ്‌പെയിനും അമേരിക്കയുമാണ് റഷ്യക്ക് മുന്നിലുള്ളത്. സ്‌പെയിനിൽ 2,68,143 കേസുകളും അമേരിക്കയിൽ 1,376,650 കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് തലസ്ഥാനമായ മോസ്‌കോയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പേർക്കാണ് പുതുതായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മോസ്‌കോയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 1,15,909 ആയി.