tamilnadu

ചെന്നൈ: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുടെ യാത്രാപാസിനുള്ള അപേക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. കേരളം നൽകിയ പാസ് കിട്ടിയവർക്കും തമിഴ്‌നാട് സർക്കാരിൽ നിന്ന് ദുരനുഭവമുണ്ടായി. കേരള-തമിഴ്‌നാട് ഡി.ജി.പിമാര്‍ തമ്മില്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളം നൽകുന്ന പാസ് ലഭിച്ചതിന് ശേഷം മാത്രമേ തമിഴ്‌നാട്ടിലെ പാസിന് അപേക്ഷിക്കാവൂ എന്ന് നിര്‍ദേശം വന്നിരുന്നു. അതുപ്രകാരം കാത്തിരുന്നവര്‍ക്കാണ് അപേക്ഷ നിരസിച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.

തമി‌ഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കൂടുതലായതിനാൽ ആയിരക്കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനിൽക്കുകയാണ്. അതേസമയം, വിവാഹം, മരണം, ഡെിക്കല്‍ എമര്‍ജൻസി എന്നിവയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴും പാസ് അനുവദിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ ഭയന്ന് സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് യാത്രാനുമതി നിഷേധിക്കുന്നത്.