ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്ന ചൈനീസ് ഹെലികോപ്ടറിനെ വ്യോമസേനയുടെ യുദ്ധവിമാനം തുരത്തി. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.ചൈനീസ് ഹെലികോപ്ടർ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ് ഹെലികോപ്ടർ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യ തടയുന്നത്. ഇന്ത്യയും ചൈനയുമായി 3,488 കിലേമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണുള്ളത്. ഇവിടെ പലപ്പോഴും അതിർത്തി തർക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നുമുണ്ട്.