two

കൊച്ചി: വ്യാജമദ്യവുമായി പൊലീസുകാരൻ പിടിയിലായ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. കൊച്ചി എ.ആർ. ക്യാമ്പിലെ പൊലീസുകാരനായ ഡിബിൻ, ഒളിവിൽ പോയ പൊലീസ് അസോസിയേഷൻ മുൻ നേതാവ് ബേസിൽ ജോസ് എന്നിവരെയാണ് കൊച്ചി സി​റ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.


രഹസ്യവിവരത്തെ തുടർന്ന് ഈ മാസം എട്ടിന് നടത്തിയ റെയ്ഡിലാണ് പതിനാലര ലിറ്റർ വ്യാജമദ്യവുമായി ഡിബിനും ഇയാളുടെ സുഹൃത്തായ വിഘ്നേശും എക്​സൈസ് പിടിയിലാകുന്നത്. വിഘ്നേഷിന്റെ വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസിന്റെ പങ്ക് കൂടി വ്യക്തമായത്.മുമ്പും ഈ മൂവർ സംഘം ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്.