covid-19

ന്യൂഡൽഹി: കൊവിഡിനെ തടഞ്ഞുനിർത്താൻ എല്ലാ ശ്രമങ്ങളും തുടരവേ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 868 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1000 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 23401 ആയി.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 405 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 13പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7639 ആയി. മരിച്ചവരുടെ എണ്ണം 86 ആയി. 2512പേരാണ് രോഗമുക്തരായത്.

അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 70,756 ആയി. 24 മണിക്കൂറിനിടെ 3604 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 87 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് മരണം 2293 ആയി ഉയർന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ ഭയാനകം. ഗുജറാത്തിൽ 8542. തമിഴ്നാട് 8002, രാജസ്ഥാൻ 3988, പശ്ചിമബംഗാൾ 2063 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.