manmohan

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ആശുപത്രി വിട്ടു. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ആരോഗ്യനിലയെ സംബന്ധിച്ച് പല വാർത്തകളും പുറത്തു വന്നിരുന്നുവെങ്കിലും പനി മാത്രമാണുള്ളതെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡൽഹി എയിംസ് അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു.

മുൻകരുതൽ നടപടിയുടെ ഭാഗമായി മൻമോഹൻ സിംഗിനെ കൊവിഡ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവായതോടെ ഇക്കാര്യത്തിലുള്ള ആശങ്ക ഒഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ അദ്ദേഹത്തിന് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കം രാജ്യത്തെ പല പ്രമുഖ നേതാക്കളും അദ്ദേഹത്തിന് സൗഖ്യം നേ‍ർന്നിരുന്നു.