ബാലരാമപുരം: കർഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ലോക്ക് ഡൗൺ കാരണമുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ ആഹ്യാനപ്രകാരം ബാലരാമപുരം സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുത്തുക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ,​ നന്നംകുഴി രാജൻ,​ മണ്ഡലം വൈസ് പ്രസിഡന്റ് പ്ലാവിള ബാബു,​ വാർഡ് മെമ്പർ ഷമീ‌ർ,​ കെ.എസ്.അലി,​ അബ്ദുൾ റഷീദ്,​ കരീം,​ രാജു,​ എം.എം. ജസ്മായിൽ,​ അമീർഷാ എന്നിവർ പങ്കെടുത്തു.