ബാലരാമപുരം:കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലത്തിലെ വിവിധ വാർഡുകളിൽ പ്രവാസികളുടെ മടങ്ങിവരവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിയിച്ചു.ഓഫീസ് വാർഡിൽ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു നേത്യത്വം നൽകി.രാജേഷ്,​ സോമൻ,​ സതി,​ലാലു എന്നിവർ സംബന്ധിച്ചു.റസൽപ്പുരം വാർഡിൽ തേമ്പാമുട്ടത്ത് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ് ലാലുവിന്റെ നേത്യത്വത്തിൽ തേമ്പാമുട്ടം സുനി,​ രാജൻ,​ജയകുമാർ,​അശോകൻ എന്നിവർ പങ്കെടുത്തു.പുന്നക്കാട് വാർഡിൽ മണ്ഡലം വൈസ് പ്രസിഡന്റ് ബാലരാമപുരം റാഫിയുടെ നേത്യത്വത്തിൽ തമ്പി,​ മഹേഷ്,​ മണിയൻ,​ അജി എന്നിവർ പങ്കെടുത്തു. പാറക്കുഴി വാർഡിൽ തലയൽ മധുവിന്റെ നേത്യത്വത്തിൽ ഷീജ മണിക്കുട്ടൻ,​ രജീഷ് എന്നിവർ സംബന്ധിച്ചു. ആലുവിളയിൽ മണ്ഡലം വൈസ് പ്രസിഡന്റ് കുട്ടൻ നേത്യത്വം നൽകി.