ബാലരാമപുരം: കർഷക മത്സ്യമേഖലയിലെയും മറ്റ് അസംഘടിതമേഖലയിലെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാലരാമപുരം പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസ് ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മുത്തുക്കൃഷ്ണൻ,​ തലയൽ മധു,​ ബാലരാമപുരം റാഫി,​ജയകുമാർ,​ മണിക്കുട്ടൻ എന്നിവർ സംബന്ധിച്ചു.