tomato

തക്കാളി നമ്മുടെ കൃഷിയിടങ്ങളിൽ സാധാരണയായി കൃഷി ചെയ്യുന്ന ഒരു പച്ചക്കറിയാണ്. തക്കാളിക്ക് എപ്പോഴും അൽപം കൂടുതൽ ശ്രദ്ധ നൽകണം. തക്കാളി ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറിയാണ്. ഏത് കൃഷിക്കാരനും കൃഷി ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള വിളകളിൽ ഒന്നാണ് തക്കാളി.

കൃഷി ചെയ്യുമ്പോൾ തക്കാളിക്ക് മാത്രമായി സ്ഥലം കണ്ടെത്തണം. ഇതിലൂടെ തക്കാളി കൃഷി ചെയ്യാനുള്ള സാഹചര്യം ഭൂമിശാസ്ത്രപരമായി ഒരുക്കിയെടുക്കണം. തക്കാളി കൃഷി ചെയ്യുക എന്നത് അൽപം ശ്രമകരമായ ജോലി തന്നെയാണ്. എന്നാൽ അതത്ര തലവേദന പിടിച്ച ജോലിയും അല്ല. ആദ്യ വിളയിൽ തന്നെ ലാഭം ലഭിക്കുന്ന തക്കാളി കർഷകർ വളരെ അപൂർവ്വമാണ്. ഇവിടെ എങ്ങനെ വിദഗ്ധമായ രീതിയിൽ മണ്ണറിഞ്ഞ് എങ്ങനെ തക്കാളി കൃഷി ചെയ്യാം എന്ന് നോക്കാം.

വലിയ ചെടിയായി വളരുന്ന ഒന്നാണ് തക്കാളിച്ചെടി. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് തക്കാളി. എന്നാൽ ചിലർ തക്കാളി തൈ നടുമ്പോൾ തന്നെ അത് ചട്ടിയിൽ വളർത്താൻ ശ്രമിക്കും. എന്നാൽ ഇത് പിന്നീട് ഇതിന് വളരാൻ സ്ഥലമില്ലാതെ മാറുന്നതായി കാണാറുണ്ട്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരിക്കലും ഇതു പോലുള്ള അബദ്ധങ്ങൾ കാണിക്കരുത്. സ്ഥലം ധാരാളം ആവശ്യമാണ് തക്കാളി കൃഷി ചെയ്യുന്നതിന്. എന്നാൽ ചട്ടി ഉപയോഗിച്ചാണ് കൃഷിയെങ്കിൽ 15ലിറ്ററിന്റേയോ 25 ലിറ്ററിന്റേയോ തുളയുള്ള ബക്കറ്റ് വേണം ഉപയോഗിക്കാൻ. ബക്കറ്റിൽ തക്കാളി കൃഷി ചെയ്യുമ്പോൾ അതൊരിക്കലും 15 ലിറ്ററില്‍ കുറവുള്ള ബക്കറ്റായിരിക്കരുത്. മാത്രമല്ല തക്കാളിയോടൊപ്പം വേണമെങ്കിൽ നിങ്ങൾക്ക് മല്ലിയിലയും അതേ ബക്കറ്റിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്. ഇത് കീടങ്ങളെ അകറ്റി നിർത്താനുള്ള ഫലപ്രദമായ ഒരു വഴിയാണ്.

നല്ലതു പോലെ കാൽസ്യം സമ്പുഷ്ടമായ മണ്ണായിരിക്കണം തക്കാളി കൃഷിക്ക് യോജിച്ചത്. ഈ മണ്ണാണ് തക്കാളിച്ചെടിയുടെ വേരുകളെ മണ്ണിൽ ഉറപ്പിച്ച് നിർത്താൻ പാകത്തില്‍ ബലമുള്ളതാക്കുന്നത്. ഇത് തക്കാളിയുടെ എണ്ണവും വലിപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കും. ആവശ്യത്തിന് കംപോസ്റ്റ് ഉപയോഗിച്ചാൽ എപ്പോഴും മണ്ണ് നനവുള്ളതാക്കി മാറ്റാം. ഏത് ചെടിക്കും വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലായിരിക്കണം ചെടി വളരേണ്ടത്. ഇത് തക്കാളിക്ക് കൂടുതൽ നിറവും ചുവപ്പവും നൽകാൻ സഹായിക്കും. ചൂടും അത്യാവശ്യം. അതിനായി നിങ്ങളുടെ തക്കാളിച്ചെടി ദിവസവും ഒരുമണിക്കൂറെങ്കിലുംകറുത്ത പ്ലാസ്റ്റിക് കവറു കൊണ്ട് മൂടി വെക്കുക. ഇത് വേരുകളുടെ ബലത്തിനും ഉത്തേജനത്തിനും സഹായിക്കുന്നു. മാത്രമല്ല വെള്ളം നനച്ച് കൊടുക്കാനും മറക്കരുത്. നല്ലതുപോലെ വെള്ളം ആവശ്യമുള്ള വിളയാണ് തക്കാളി. ആരോഗ്യമുള്ള തക്കാളി ലഭിക്കണമെന്നുണ്ടെങ്കിൽ വെള്ളത്തിന്റെ കാര്യത്തിൽ അലംഭാവം കാണിക്കരുത്. വെള്ളം നല്ലതു പോലെ നനക്കുന്നതിനനുസരിച്ച് തക്കാളി വലിപ്പമുള്ളതും കൂടുതൽ ഫലമുള്ളതുമായി മാറും. എന്നാൽ അമിതമായി വെള്ളം നനക്കരുത്. മാത്രമല്ല ചെടിയുടെ താഴെ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില തക്കാളി ചെടികൾ ചട്ടിയിൽ നിന്നും പുറത്തേക്ക് വളരും. എന്നാൽ ഇവയെ കൃത്യമായി പിടിച്ച് കെട്ടാൻ പ്രത്യേക ചട്ടക്കൂട് തീർക്കണം. കൃത്യമായി വേലി കെട്ടിയില്ലെങ്കിൽ ഇത് പല സ്ഥലങ്ങളിലേക്കും വളർന്ന് മാറും. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അത് ചെടി വേരോടെ നശിച്ച് പോവാൻ കാരണമാകും. വ്യാവസായികാടിസ്ഥാനത്തിലല്ലാതെ വളർത്തുന്നവർക്ക് വീടിന്റെ ബാൽക്കണിയിലും മറ്റും തക്കാളി ചെടി വളർത്താവുന്നതാണ് l