കടയ്ക്കാവൂർ: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒൻപതു വർഷമായി അഞ്ചുതെങ്ങ് പഞ്ചായത്ത് പാലിയേറ്റീവ് നഴ്സായി പ്രവർത്തിക്കുന്ന ലൂസി സിസ്റ്ററെ ആദരിച്ചു. 1971-76ൽ നഴ്സിംഗ് പഠനത്തിനു ശേഷം ഡൽഹിയിൽ രണ്ടു വർഷവും 9 വർഷം മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ആദിവാസികളെ പരിചരിച്ചു. 1988 മുതൽ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് എന്ന സംഘടയിൽ അംഗമായി അഞ്ചുതെങ്ങിൽ ആരോഗ്യ സേവനരംഗത്ത് പ്രവർത്തനമാരംഭിച്ചു. പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹ സേവനം നടത്തുന്ന സിസ്റ്റർ ലൂസിയെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സിസ്റ്ററുടെ വീട്ടിലെത്തി പൊന്നാടയണിയിച്ചു.