കിളിമാനൂർ:കർഷടെയും അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റി പുളിമാത്ത് കൃഷിഭവന് മുന്നിൽ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് സുസ്‌മിത അദ്ധ്യക്ഷത വഹിച്ചു.വർക്കല കഹാർ ഉദ്ഘാടനം ചെയ്‌തു.ഡി.സി.സി അംഗം അഹമ്മദ് കബീർ,എസ്.സലിം,ബി.ജയചന്ദ്രൻ,രവീന്ദ്ര ഗോപാൽ,ശശിധരൻ പ്ലാവോട്, വേണു പറമ്പിൽ,ശ്രീജിത്ത് കാരേറ്റ്,പ്രഭാകരൻ പിള്ള,സനൽ എന്നിവർ പങ്കെടുത്തു.