കടയ്ക്കാവൂർ: കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വക്കം വി.ആർ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.റസൂൽഷാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.രാജശേഖരൻ നായർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധുസൂദനൻ നായർ, ജയന്തി സോമൻ, കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ നായർ, ജോഷ്, സജികുമാർ, മോഹനകുമാരി, രതി പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.