റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സർവീസ്
തിരുവനന്തപുരം: ട്രെയിനിൽ വരുന്നവരും പാസെടുക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അല്ലാതെ വന്നിറങ്ങുന്നവർ സർക്കാർ കേന്ദ്രത്തിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം.
# 'കൊവിഡ്-19 ജാഗ്രത' പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്
# നേരത്തേ മറ്റുയാത്രയ്ക്ക് അപേക്ഷിക്കുകയും ഇപ്പോൾ ട്രെയിനിൽ വരികയും ചെയ്യുന്നവർ ആദ്യത്തേത് റദ്ദാക്കണം. പുതിയ പാസിന് അപേക്ഷിക്കണം.
# കൂടുതൽപേർ ഒരു ടിക്കറ്റിലാണ് വരുന്നതെങ്കിൽ ഗ്രൂപ്പായി രേഖപ്പെടുത്തണം.
# പുറപ്പെടുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷൻ,
ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ രേഖപ്പെടുത്തണം.
വന്നിറങ്ങിയാൽ...
# സ്റ്റേഷനിൽ വിശദമായി പരിശോധിക്കും
# രോഗലക്ഷണമില്ലെങ്കിൽ 14 ദിവസം വീട്ടിൽ ക്വാറന്റൈൻ
# രോഗലക്ഷണമുണ്ടെങ്കിൽ തുടർ പരിശോധനയും ആശുപത്രി വാസവും.
# വീട്ടിൽ ക്വാറന്റൈൻ പാലിക്കാത്തവരെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും.
നാട്ടിലെ യാത്ര
# റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ഡ്രൈവർ മാത്രമുള്ള വാഹനം
# ഡ്രൈവറും ഹോം ക്വാറന്റൈനിൽ കഴിയണം.
# റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ
# വേണ്ടിവന്നാൽ കാർ പാർക്കിംഗ് സ്ഥലത്തേക്കും ബസ്