തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനികുതി കൂട്ടുന്ന കാര്യത്തിൽ നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും.വിലകൂടിയ മദ്യത്തിന്റെ നികുതി മുപ്പത്തഞ്ചുശതമാനവും കുറഞ്ഞിന്റെ നികുതി പത്തുശതമാനവും വർദ്ദിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഒരുകുപ്പി മദ്യത്തിന് അമ്പതുരൂപവരെ കൂടാനിടയുണ്ട്.
നികുതി കൂട്ടുന്നതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്ന് മദ്യവില്പന പുനരാരംഭിച്ച ഡൽഹിയും ഉത്തർപ്രദേശും നികുതി കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നികുതി കൂട്ടുന്നത്.ലോക്ക് ഡൗൺ നിലവിൽവന്നതോടെ മദ്യവില്പനശാലകളും ബാറുകളും പൂട്ടി. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ താഴ്ന്നു. ശമ്പളവും പെൻഷനും കൊടുക്കാനുള്ള പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്.
ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ മദ്യനികുതി കൂട്ടണമെന്ന നിർദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചത്.