pic

തിരുവനന്തപുരം: കേരളത്തിൽ എത്തുന്ന പ്രവാസികൾക്കുള്ള ക്വാറൻ്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ല കളക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദേശം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം കളക്ടർമാർക്ക് നൽകിയത്.


തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കളക്ടർമാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു. മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മുറയ്ക്ക് മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണം. മുറികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം.

ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ എത്തിയ ചില‍ർക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ ജില്ലാ കളക്ട‍ർമാർക്ക് വീണ്ടും നി‍ർദേശം നൽകിയിരിക്കുന്നത്. റവന്യൂ സെക്രട്ടറി വേണുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർമാർക്ക് കത്തയച്ചത്.