ചിറയിൻകീഴ്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു. ആശുപത്രിയിലെ മുതിർന്ന നെഴ്‌സുമാരായ ഗീത, ഷെഹ്‌ന ബീവി എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ പൊന്നാട അണിയിച്ചു. മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഓമന അദ്ധ്യക്ഷത വഹിച്ചു.നഴ്സുമാർക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സബീന മധുരം നൽകി. മഹിളാ കോൺഗ്രസ് നേതാവ് ആർ.കെ രാധാമണി നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും മാസ്കുകൾ വിതരണം ചെയ്തു.