കാട്ടാക്കട:സി.പി.ഐ കിള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കിള്ളി ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ വിതരണം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി രാജേഷ് മാങ്കുളം അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ സെക്രട്ടറി സെയ്ദ് പാവക്കുട്ടി,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്,കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അജികുമാർ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ കാട്ടാക്കട മാഹീൻ,ഇ.പി.സന്തോഷ് മുതലായവർ പങ്കെടുത്തു.