ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.ബ്ലോക്ക് പ്രസിഡന്റ് കല്ലമ്പലം ലാലി അദ്ധ്യക്ഷത വഹിച്ചു ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ വി.ജയകുമാർ ഉദ്ഘാടനം ചെയ്‌തു.ഡി.സി.സി മെമ്പർ ആറ്റിങ്ങൽ ബാലകൃഷ്ണൻ,തോപ്പുവിള സുഭാഷ്,വലികുന്ന് വിജയകുമാർ,വക്കം സുധ,പി.വി. ജോയി,ശങ്കർ,അംബിരാജ,തോട്ടവാരം ഉണ്ണികൃഷ്ണൻ,പ്രശാന്ത്,പ്രമോദ്,ഷാജി എന്നിവർ പങ്കെടുത്തു.