mattannur-sankarankutty

വർക്കല: താലൂക്കിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചെണ്ട ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ കൊട്ടി ഉപജീവനം നടത്തിവന്ന ആയിരക്കണക്കിന് കലാകാരന്മാരുടെ ജീവിതം ലോക്ക് ഡൗൺ കാരണം വഴിമുട്ടി. മേളം ആവേശ കൊടുമുടിയിലെത്തേണ്ട ഈ ഉത്സവ സീസണിൽ എല്ലാം നിറുത്തി വയ്ക്കേണ്ടി വന്നതിനാൽ ഇവരുടെ വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലും ഈ വർഷം ദുരിതമയം തന്നെയാകുമെന്നാണ് വാദ്യമേളക്കാർ പറയുന്നത്.

ചെണ്ട, ബീപ്പ് ചെണ്ട, ഇലത്താളം, ചേങ്ങില, മദ്ദളം എന്നീ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാരാണ് നിത്യവൃത്തിക്കുപോലും തുക കണ്ടെത്താനാകാതെ നട്ടം തിരിയുന്നത്. ഉത്സവങ്ങളിലും ആഘോഷപരിപാടികളിലും ശിങ്കാരിമേളം, തെയ്യം, പൂക്കാവടി, ബാൻഡ് മേളം, കതിരുകാള, നാദസ്വരം എന്നിങ്ങനെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർ ദുരിതത്തിലാണ്. ഉത്സവ സീസൺ മുന്നിൽ കണ്ട് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ മുടക്കി വാദ്യോപകരണങ്ങൾ വാങ്ങിയ നിരവധിപേർ ലോൺ അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വാദ്യോപകരണങ്ങൾ സജ്ജമാക്കാൻ ആറുമാസത്തിന് ശേഷം തിരിച്ചടവ് ആരംഭിക്കാവുന്ന വിധം ഉളള വായ്പകൾ സർക്കാർ തലത്തിൽ അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വർഷങ്ങളായി ആഘോഷപരിപാടികളിലും ഉത്സവങ്ങളിലും ഘോഷയാത്രകളിലും സർക്കാർ പ്രോഗ്രാമുകളിലും ചെണ്ട ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ പ്രയോജനപ്പെടുത്തുമ്പോഴും ഇത് കൊട്ടുന്നവർക്ക് ഇൻഷ്വറൻസ്, പെൻഷൻ, ആരോഗ്യ സുരക്ഷ, ക്ഷേമനിധി തുടങ്ങിയവ ഇന്നും അന്യമാണ്.

നഷ്ടമായത് സീസൺ വരുമാനം

വർഷത്തിൽ വൃശ്ചികം മുതൽ മേടം വരെ നീളുന്ന ഉത്സവങ്ങളിലും മറ്റ് വിവിധ ആഘോഷ പരിപാടികളിലുമായി
ശരാശരി നൂറോളം പ്രോഗ്രാമുകൾ ഇവർക്ക് ലഭിക്കുമായിരുന്നു. 10 മുതൽ 25 വരെ പേർ വരെ അംഗങ്ങൾ ഉൾപ്പെടുന്നതാണ് പല ചെണ്ടമേള സംഘങ്ങളും. ആറുമാസം കൊട്ടി കിട്ടുന്ന വരുമാനം കൊണ്ട് വർഷം മുഴുവൻ കുടുംബം പുലർത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ ഇരുന്നാൽ ഇതിന് കേടുപാടുകൾ വന്ന് ഇതിന് നഷ്ടമുണ്ടാകുമെന്നും ഇവർ പറയുന്നു.

പലരും കടക്കെണിയിൽ

ദുരിതത്തിലായത് ചെറുതും വലുതുമായ മേളസംഘങ്ങൾ

ഉത്സവങ്ങൾ നിറുത്തിയത് തിരിച്ചടി

പ്രതികരണം

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന വാദ്യോപകരണ കലാകാരന്മാർക്ക് സർക്കാർ തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പിലാക്കണം.

സണ്ണിവെട്ടൂർ,വാദ്യോപകരണ വിദഗ്ദ്ധൻ

നാണുആശാൻ കലാസമിതി, വെട്ടൂർ

ഒരു പരിപാടിക്ക് ലഭിക്കുന്ന വരുമാനം

 ചെണ്ട കൊട്ടുന്ന ആളിന് 1000 മുതൽ1200 രൂപവരെ

ഇലത്താളം, ചേങ്ങില, മദ്ദളം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് 800 മുതൽ 900 രൂപ വരെ