നെടുമങ്ങാട്:കോൺഗ്രസ് കച്ചേരി വാർഡ് കമ്മിറ്റി നെടുമങ്ങാട് ജില്ല ആശുപത്രിയിലെ എല്ലാ നഴ്സുമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. നഴ്സസ് ദിനത്തോടനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്‌തു .വാർഡ് കൗൺസിലർ ടി.അർജുനൻ,എസ്.അരുൺകുമാർ,കെ.ജെ.ബിനു,മഹേഷ് ചന്ദ്രൻ,മന്നൂർക്കോണം സജ്ജാദ്,എൻ.മാഹിൻ,എന്നിവർ പങ്കെടുത്തു.