മുടപുരം: ലോക നഴ്സസ് ദിനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നഴ്സുമാരെ ആദരിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ പാലിയേറ്റീവ് നഴ്സുമാരായ മഞ്ചു ബിജു, ഗീതു സുനിൽ, ഫിസിയോ തെറാപ്പിസ്റ്റ് ദീപു എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ. ലെനിൻ, മുബാറക്ക്, ഡോൺ, ആർ.കെ.ബാബു, അഖിൽ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ നന്ദിയും പറഞ്ഞു.