ആറ്റിങ്ങൽ: സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്നതിന് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹായം. ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പാക്ക് ചെയ്യാനാണ് സപ്ലിക്കോ ജീവനക്കാക്കൊപ്പം കേ‌‌ഡറ്റുകളും ചേർന്നത്. ഭക്ഷ്യധാന്യങ്ങൾ പ്രത്യേകം പാക്കറ്റുകളാക്കി, ഓരോ കുടുംബത്തിനുമുള്ള കിറ്റുകളാക്കി മാറ്റുന്ന ശ്രമകരമായ ജോലിയാണ് കുട്ടിപ്പൊലീസ് ഏറ്റെടുത്ത് ചിട്ടയായി നടത്തുന്നത്. ഡിപ്പോ മാനേജർ, അസി. മാനേജർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് തയ്യാറാക്കൽ പുരോഗമിക്കുന്നത്.