lock-down-

തിരുവനന്തപുരം: ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. ഇതിനൊപ്പം സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും.

ഇതുൾപ്പെടെ കേന്ദ്രത്തിന് സമർപ്പിക്കേണ്ട നിർദേശങ്ങളുടെ പട്ടിക കേരളം തയ്യാറാക്കി. സംസ്ഥാനത്തിന് അകത്ത് ട്രെയിൻ ഗതാഗതത്തിനുള്ള അനുവാദം, മെട്രോ ട്രെയിൻ പ്രവർത്തിപ്പിക്കാനും ഓട്ടോറിക്ഷകൾ ഓടാൻ അനുവാദം നൽകണം എന്നീ ആവശ്യങ്ങളും കേരളം ഉന്നയിക്കുന്നുണ്ട്.