ആറ്റിങ്ങൽ:അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ യാത്രാചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.‌യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പഞ്ചായത്തുകളിലെ 11 കേന്ദ്രങ്ങളിലായി സമരം നടന്നു.ആറ്റിങ്ങൽ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന നിയോജക മണ്ഡലംതല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ നി‌ർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ആദേശ് സുധർമൻ,ബാൻഷ പോങ്ങനാട്,സിബി കിളിമാനൂർ, നസീഫ് കരവാരം,ബി.ജെ അരുൺ,യാസീൻ,ഷിജാസ്,കണ്ണൻ പുല്ലയിൽ,നൗഫൽ വക്കം,അൻവർ,അജയ്, പ്രജിത്, ഹാറൂൺ, അഭിജിത്,ആരോമൽ,അഭി,നിയാസ്,റിയാസ്,ആസിഫ്,തലഹൻ എന്നിവർ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.