cg

വർക്കല: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ മികച്ചസേവനം നടത്തി വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രനന്ദ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി. നെൽസൺ മുഖ്യപ്രഭാഷണം നടത്തി. താലൂക്കാശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബി. ബിന്ദു ഹെഡ് നഴ്സുമാരായ ആർ. അജിത, ഗീതാ ദേവീ, മിഷൻ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് അജിത, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി. നെൽസൺ, ഡോ. അഭിലാഷ് രാമൻ എന്നിവരെ സ്വാമി സാന്ദ്രനന്ദ ആദരിച്ചു. ഡോ. ബിജു ബി. നെൽസൺ നഴ്സസ്ദിന സന്ദേശം നൽകി. ഡോ. അഭിലാഷ് രാമൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഇന്നലെ ആശുപത്രിയിൽ എത്തിയ ഡയാലിസ് രേഗികളുടെയും ചെലവ് ആശുപത്രിയിലെ നഴ്സുമാർ വഹിച്ചു. കൂടാതെ രണ്ട് നിർദ്ധന രോഗികൾക്ക് 27 ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായം ശിവഗിരി മഠം അഭ്യുദയകാംഷിയും ജർമ്മൻ സ്വദേശിയും ജീവകാരുണ്യ പ്രവർത്തകുമായ ഹെൽനാ ബോസ് വഹിക്കുമെന്ന് ആശുപത്രി സെക്രട്ടറി പറഞ്ഞു.