# സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: ഹയർസെക്കൻഡറി ഉത്തരക്കടലാസിന്റെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. അദ്ധ്യാപകർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയായി പുനക്രമീകരിച്ചു. എങ്കിലും, രാവിലെ എട്ടിനു തന്നെ മൂല്യനിർണയം തുടങ്ങാൻ ശ്രമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. പൊതുഗതാഗതം ഇല്ലാത്തതിനാൽ എത്തിച്ചേരാൻ കഴിയുന്ന അദ്ധ്യാപകർക്കാണ് ഡ്യൂട്ടി. പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഒന്നാം ഘട്ടത്തിൽ 92 സെന്ററുകളിൽ എട്ടു ദിവസത്തെ ക്യാമ്പുണ്ട്.
വയനാട്ടിലെ മീനങ്ങാടി ജി.എച്ച്.എസ്.എസ്, മാനന്തവാടി ജി.എച്ച്.എസ്.എസ് എന്നീ മൂല്യനിർണ്ണയ കേന്ദ്രങ്ങൾ തല്ക്കാലം ഇല്ല.