വിതുര:ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുക,തൊഴിൽ സ്ഥിരതഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി വിതുര മണ്ഡലം കമ്മിറ്റി വിതുര എസ്.ബി.ഐ പടിക്കൽ ധർണ നടത്തി.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.വിതുര മണ്ഡലം സെക്രട്ടറി ബി.ബാലചന്ദ്രൻ,അനിതോമസ്, കെ.മനോഹരൻ എന്നിവർ പങ്കെടുത്തു.