വിതുര:ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പനക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.കെ.പി.സി.സി മാദ്ധ്യമ സമിതി അംഗം അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,രഘുനാഥൻആശാരി, പൊൻപാറ സതീശൻ,തച്ചൻകോട്‌ പുരുഷോത്തമൻ,പഞ്ചായത്ത്‌ അംഗം എൽ.എസ്.ലിജി എന്നിവർ പങ്കെടുത്തു.