വിതുര:കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ നടത്തിയ കുത്തിയിരുപ്പ് സമരം ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോട്ടുമുക്ക്‌ അൻസർ,ബി.ആർ.എം. ഷഫീർ,തൊളിക്കോട് ഷംനാദ്,കെ.എൻ.അൻസർ,റമീസ് ഹുസൈൻ എന്നിവർ പങ്കെടുത്തു.