k-surendran

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം വീടുകളിൽ നടത്താൻ സൗകര്യം ഒരുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്നാരംഭിക്കുന്ന മൂല്യ നിർണയ ക്യാമ്പുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗഭീതി സൃഷ്ടിക്കുന്നതാണ്. സി.ബി.എസ്.ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിന് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി കേരളം മാതൃകയാക്കുകയാണ് വേണ്ടത്. ഉത്തരക്കടലാസുകൾ സുരക്ഷിതമായി അദ്ധ്യാപകരുടെ വീടുകളിലെത്തിച്ച് മൂല്യനിർണയം നടത്തി തിരിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കണം.