വിതുര:ആദിവാസി മേഖലകളിലെ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആനപ്പാറ നാരകത്തിൻകാലയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ.കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ ജില്ലാ നിർവഹിച്ചു.ഐ.ടി.ഡി.പി പ്രോജക്റ്റ്‌ ഓഫീസർ എ. റഹീം,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നസീർ,മെമ്പർ ബി.മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.പട്ടിക വർഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ്‌ സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ആദിവാസി മേഖലകളിൽ ഭക്ഷ്യക്കിറ്റ് വിതരണം.